യൂറോപ കോൺഫറൻസ്‌ ലീഗ്‌ : റോമൻ വിജയം



ടിരാന (അൽബേനിയ) പതിനാലുവർഷത്തെ കിരീടവരൾച്ചയ്‌ക്ക്‌ റോമ വിരാമമിട്ടു. പ്രഥമ യൂറോപ കോൺഫറൻസ്‌ ലീഗ്‌ നേടിയാണ്‌ ആഘോഷിച്ചത്‌. ഹൊസെ മൊറീന്യോയുടെ ശിക്ഷണത്തിലാണ്‌ റോമയുടെ നേട്ടം. ഫൈനലിൽ ഡച്ച്‌ ക്ലബ് ഫെയ്‌നൂർദിനെ ഒറ്റഗോളിന്‌ വീഴ്‌ത്തി. ചാമ്പ്യൻസ്‌ ലീഗ്‌, യൂറോപ ലീഗ്‌, കോൺഫറൻസ്‌ ലീഗ്‌ എന്നീ യൂറോപ്പിലെ പ്രധാന മൂന്നു കിരീടങ്ങളും നേടുന്ന ആദ്യപരിശീലകനുമായി മൊറീന്യോ. യൂറോപ്പിലെ അഞ്ച്‌ ഫൈനലും ജയിച്ചു. ആകെ 26 ട്രോഫികളായി ശേഖരത്തിൽ. 2003ൽ പോർട്ടോയെ യുവേഫ കപ്പ്‌ ജേതാക്കളാക്കിയായിരുന്നു പോർച്ചുഗീസുകാരന്റെ തുടക്കം. ആദ്യപകുതിയിൽ വിങ്ങർ നിക്കോളോ സനിയോളയുടെ ഗോളിലാണ്‌ റോമ ഫെയ്‌നൂർദിനെ മറികടന്നത്‌. Read on deshabhimani.com

Related News