ബാസിലിന്റേത് സ്വർണക്കെെ



സീനിയർ ആൺകുട്ടികളുടെ 4 x100  റിലേയിലെ 43.07 സെക്കൻഡിൽ സ്വർണം നേടിയ മലപ്പുറം ടീമിന്റെ  പ്രത്യേകതയായിരുന്നു മുഹമ്മദ്‌ ബാസിലിന്റെ സാന്നിധ്യം. വലതുകൈ മുട്ടിനു താഴേക്ക് ഇല്ലെങ്കിലും ട്രാക്കിൽ അവന്റെ കെെ സുരക്ഷിതമായിരുന്നു. ആദ്യ ലാപ്പിൽ ബാറ്റണേന്തി ടീമിനെ വിജയത്തിലേക്കെത്തിച്ചത് ബാസിലിന്റെ കുതിപ്പാണ്. 2019 സിബിഎസ്‌ഇ സ്‌കൂൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിലും ബാസിൽ സ്വർണം നേടിയിരുന്നു. വെളിയങ്കോട്‌ ഉമരി സ്‌കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അതിവേഗത്തിൽ ഫുട്‌ബോൾ കളിക്കുന്ന ബാസിലിനെ അവിടത്തെ കായികാധ്യാപകനായ കെ വി അനസാണ്‌ അത്‌ലറ്റിക്‌സിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌. അനസാണ്‌ ഇപ്പോഴും പരിശീലകൻ. പൊന്നാനി എംഐഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പൊന്നാനി പള്ളിപ്രം കളത്തിങ്കൽ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനാണ്‌. കടക്കാശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ പി മുഹമ്മദ്ഷാൻ, വി പി രാഹിൽ സക്കീർ, ഫെബിൽ കെ ബാബു, മമ്പാറ്റുമൂല പാറേൽ എഎച്ച്എസ്എസിലെ  സി എച്ച് മുഹമ്മദ് ഖലീൽ എന്നിവരാണ് മറ്റ് ടീം അം​ഗങ്ങൾ. Read on deshabhimani.com

Related News