ടെസ്റ്റ്‌ റാങ്കിങ്‌ : വിരാട്‌ കോഹ്‌ലി 
താഴോട്ട്‌

image credit bcci twitter


ദുബായ്‌ ലോക ടെസ്റ്റ്‌ റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റർ വിരാട്‌ കോഹ്‌ലിക്ക്‌ നിരാശ. ആറ്‌ വർഷത്തിനിടയിൽ ആദ്യ 10 സ്ഥാനങ്ങളിൽനിന്ന്‌ പിന്തള്ളപ്പെട്ടു. 13–-ാംസ്ഥാനത്താണ്‌ നിലവിൽ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്ത്‌ അഞ്ചാംസ്ഥാനത്തേക്കുയർന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്‌ ഒന്നാമത്‌. ഓസീസ്‌ താരങ്ങളായ മാർണസ്‌ ലബുഷെയ്‌ൻ രണ്ടും സ്‌റ്റീവ്‌ സ്‌മിത്ത്‌ മൂന്നും സ്ഥാനങ്ങളിലുണ്ട്‌. Read on deshabhimani.com

Related News