ദേശീയ സ്‌കൂൾ ഗെയിംസ്‌ : കേരളത്തിന്‌ 
നീന്തൽ സ്വർണം

ആർ രുഹ്നു കൃഷ്‌ണ


ഡൽഹി ദേശീയ സ്‌കൂൾ ഗെയിംസ്‌ നീന്തലിൽ കേരളത്തിന്‌ സ്വർണം. ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ ആർ രുഹ്നു കൃഷ്‌ണ ഒന്നാമതെത്തി. തിരുവനന്തപുരം വട്ടിയൂർകാവ്‌ ജിവിഎച്ച്‌എസ്‌എസ്‌ വിദ്യാർഥിയാണ്‌. അത്‌ലറ്റിക്‌സിൽ ആദ്യദിനം മെഡലില്ല. വേഗക്കാരെ നിർണയിക്കുന്ന 100 മീറ്റർ അടക്കം 13 ഇനങ്ങളിൽ ഇന്ന്‌ ഫൈനൽ നടക്കും. കേരളത്തിന്റെ സി വി അനുരാഗും എസ്‌ മേഘയും, വി നേഹയും 100 മീറ്ററിൽ ഫൈനലിലെത്തി. ആൺകുട്ടികളുടെ 400 മീറ്ററിൽ പി അഭിറാം മെഡൽ പോരിനിറങ്ങും. പെൺകുട്ടികളിൽ സാന്ദ്രമോൾ സാബുവും സി എസ്‌ കൃഷ്‌ണപ്രിയയും ഫൈനലിലുണ്ട്‌. ട്രിപ്പിൾജമ്പിൽ ഇ എസ്‌ കൃഷ്‌ണപ്രിയക്ക്‌ യോഗ്യതയുണ്ട്‌. പെൺകുട്ടികളുടെ ഹൈജമ്പിൽ എ അനുപ്രിയയും ഡി ഷീബയും മെഡലിനായി ഇറങ്ങും. 4 x 100 മീറ്റർ റിലേയിൽ ഇരുവിഭാഗത്തിലും കേരളം ഫൈനൽ ഉറപ്പിച്ചു. Read on deshabhimani.com

Related News