ലയണൽ മെസി അമേരിക്കൻ ക്ലബ്ബ്‌ ഇന്റർ മയാമിയിലേക്ക്‌

Photo Credit: Leo Messi/Facebook


പാരിസ്‌ > ലയണൽ മെസി അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ് ഇന്റർ മയാമിയിൽ ചേരും. ഫ്രഞ്ച്‌ ഫുട്‌ബോൾ ക്ലബ് പിഎസ്‌ജി വിട്ടശേഷം പല ക്ലബ്ബുകളുമായും ബന്ധപ്പെട്ട്‌ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അർജന്റീനക്കാരൻ അവസാനം ഇന്റർ മയാമിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. സൗദി ക്ലബ് അൽ ഹിലാലിന്റെ വൻ വാഗ്‌ദാനം നിരസിച്ചാണ്‌ മുപ്പത്തഞ്ചുകാരന്റെ നീക്കം. മുൻ ക്ലബ് ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന വാർത്തകളുമുണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക ഞെരുക്കത്തിലുള്ള ബാഴ്‌സ കടുത്ത നിയന്ത്രണത്തിലായതിനാൽ ആ സാധ്യതയും അടഞ്ഞു. Read on deshabhimani.com

Related News