മാറഡോണയുടെ മരണം: അന്വേഷണം ഊർജിതം



ബ്യൂണസ് ഐറിസ് ഫുട്‌ബോൾ ഇതിഹാസം മാറഡോണയുടെ മരണത്തിനിടയായ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന്‌ അർജന്റീനയിലെ നിയമവകുപ്പ് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി  ചികിത്സിച്ച ഡോക്ടർ ലിയോ പോൾഡോ ലൂക്കേയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി. ചികിത്സാരേഖകൾ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാകും തുടർനടപടി. ഡോക്‌ടറുടെ സ്വത്തുക്കളെക്കുറിച്ചും അന്വേഷണമുണ്ടാകും. മാറഡോണയുടെ മക്കളും അഭിഭാഷകനും പരാതിപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം. അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാകുന്നതിൽ വീഴ്ചയുണ്ടായെന്നാണ് പരാതി. എന്നാൽ, ചികിത്സയിൽ വീഴ്‌ചയുണ്ടായില്ലെന്ന് ഡോക്ടർ അറിയിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചത് വിജയകരമായാണ് നീക്കം ചെയ്തത്. അതിനുശേഷം അദ്ദേഹം ഉല്ലാസവാനായാണ് ആശുപത്രി വിട്ടത്. ചികിത്സയുടെ ഒരുഘട്ടത്തിലും പോരായ്മ ഉണ്ടായിട്ടില്ലെന്നും ഡോക്ടർ വിശദീകരിച്ചു. Read on deshabhimani.com

Related News