മലേഷ്യ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ ; പ്രണോയ്‌ ഫൈനലിൽ, സിന്ധു പുറത്ത്‌

image credit bai media twitter


കോലാലംപുർ മലയാളിതാരം എച്ച്‌ എസ്‌ പ്രണോയ്‌ മലേഷ്യ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ ഫൈനലിൽ. സെമിയിൽ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യൻ അദിനാറ്റ പരിക്കുകാരണം പിൻമാറിയതോടെ മുപ്പതുകാരൻ മുന്നേറി. ഒന്നാംഗെയിമിൽ പ്രണോയ്‌ 19–-17ന്‌ മുന്നിട്ടുനിൽക്കുമ്പോളാണ്‌ എതിരാളിയുടെ കാൽമുട്ടിന്‌ പരിക്കേറ്റത്‌. മത്സരത്തിൽ തുടരാനാകില്ലെന്ന്‌ അദിനാറ്റ അറിയിച്ചതോടെ പ്രണോയിയെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ന്‌ നടക്കുന്ന ഫൈനലിൽ ചൈനയുടെ വെങ്‌ ഹോങ് യാങ്ങാണ്‌ എതിരാളി. വെങ് ഹോങ് സെമിയിൽ ചെെനീസ് തായ്--പേയുടെ ലിൻ ചു യിയെ തകർത്തു. സ്‌കോർ: 21-–-13, 21-–-19.വനിതാ സിംഗിൾസിൽ പ്രതീക്ഷയായിരുന്ന മുൻ ലോകചാമ്പ്യൻ പി വി സിന്ധു സെമിയിൽ മടങ്ങി. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക തുൻജുങ്ങിനോട്‌ നേരിട്ടുള്ള ഗെയിമുകൾക്ക്‌ തോറ്റു. സ്‌കോർ: 14-–-21, 17-–-21. Read on deshabhimani.com

Related News