ശ്രീയെ വരവേറ്റ് ജന്മനാട് ; ബൈക്ക് റാലിയുടെ അകമ്പടിയിൽ വരവേൽപ്പ്

ഫോട്ടോ: പി വി സുജിത്ത്


പാലക്കാട് കോമൺവെൽത്ത്‌ ഗെയിംസ്‌ മെഡൽ നേടിയ, രാജ്യത്തിന്റെ അഭിമാനതാരം എം ശ്രീശങ്കറിന്‌ നാടിന്റെ ആവേശകരമായ വരവേൽപ്പ്‌. ബൈക്ക് റാലിയുടെ അകമ്പടിയിൽ, തുറന്ന ജീപ്പിലാണ് ശ്രീശങ്കർ പാലക്കാട്ടെ  യാക്കര മുറിക്കാവിലെ വീട്ടിലെത്തിയത്. പരിശീലകനായ അച്ഛൻ മുരളിയും അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും ഒപ്പമുണ്ടായി. ബന്ധുക്കൾ മധുരം നൽകി സ്വീകരിച്ചു. ലോങ്ജമ്പിൽ പൊരുതിനേടിയ വെള്ളിമെഡൽ കാണാൻ നാടൊന്നാകെ വീട്ടിലേക്കെത്തി. അമ്മയ്ക്ക് മെഡൽ സമ്മാനിച്ചു. ‘സ്വർണം നേടാനാകാത്തതിൽ വിഷമമുണ്ട്. 30ന് സ്വിറ്റ്‌സർലൻഡിൽ  ലോക അത്‌ലറ്റിക്‌സ്‌ കോണ്ടിനെന്റൽ ടൂർ ഇവന്റ് ഉണ്ട്. അടുത്തദിവസംതന്നെ ദേശീയ ക്യാമ്പിലേക്ക് പോകും. അവിടെനിന്ന് സ്വിറ്റ്സർലൻഡിലേക്കും’–- ശ്രീശങ്കർ പറഞ്ഞു. കോണ്ടിനെന്റൽ ടൂറിന് രാജ്യത്തുനിന്ന് ശ്രീശങ്കർ മാത്രമാണുള്ളത്.  8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിമെഡൽ നേടിയത്. Read on deshabhimani.com

Related News