‘ബാഴ്‌സയിലേക്ക്‌ 
മടങ്ങണം’ ; ലയണൽ മെസി



നൗകാമ്പ്‌ ബാഴ്‌സലോണയിലേക്ക്‌ മടങ്ങാനുള്ള ആഗ്രഹവുമായി ലയണൽ മെസി. ബാഴ്‌സ പ്രസിഡന്റ്‌ യൊവാൻ ലപോർട്ട മെസിയുടെ അച്ഛനും ഏജന്റുമായ ഹോർജെ മെസിയുമായി ചർച്ച നടത്തി. ചർച്ച നടത്തിയ കാര്യം ഹോർജെ മെസി നിഷേധിച്ചെങ്കിലും മെസി ബാഴ്‌സയിലേക്ക്‌ തിരിച്ചുപോയേക്കുമെന്ന വാർത്തകളോട്‌ അനുകൂലമായിട്ടാണ്‌ പ്രതികരിച്ചത്‌ ‘മെസി ബാഴ്‌സയിലേക്ക്‌ പോകാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്‌. എനിക്കും താൽപ്പര്യമുണ്ട്‌. നമുക്ക്‌ കാണാം’–- ഹോർജെ മെസി പറഞ്ഞു. മെസിയുടെ ഭാര്യ അന്റോണെല്ല റൊക്കൂസും ഈ നീക്കത്തിന്‌ പിന്നിലുണ്ട്‌. അതിനിടെ സ്‌പാനിഷ്‌ ലീഗ്‌ അർജന്റീന ക്യാപ്‌റ്റനെ കൂടാരത്തിലെത്തിക്കാൻ കറ്റാലൻപടയ്‌ക്ക്‌ അനുമതി നൽകിയതായി ഫോബ്‌സ്‌ മാഗസിൻ റിപ്പോർട്ട്‌ ചെയ്‌തു. ഫ്രഞ്ച്‌ ക്ലബ് പിഎസ്‌ജിയിൽ കരാർ അവസാനിപ്പിച്ചശേഷം മെസിയുടെ ക്ലബ് മാറ്റത്തെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്‌. സൗദി ക്ലബ് അൽ ഹിലാലിൽ ചേർന്നേക്കുമെന്ന വാർത്തകൾക്കിടെയാണ്‌  ബാഴ്‌സയുടെ പേര്‌ വീണ്ടുമെത്തുന്നത്‌. അൽ ഹിലാലിനെ കൂടാതെ മേജർ സോക്കർ ലീഗ്‌ ക്ലബ് ഇന്റർ മയാമിയും മുപ്പത്തഞ്ചുകാരനായി രംഗത്തുണ്ട്‌. Read on deshabhimani.com

Related News