അർജന്റീന നാളെ കളത്തിൽ ; ലോകകപ്പ് വിജയത്തിനുശേഷം ആദ്യം

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി പരിശീലനത്തിൽ image credit lionel messi


ബ്യൂണസ്‌ ഐറിസ്‌ ലോക ചാമ്പ്യൻമാരായതിനുശേഷം അർജന്റീന ആദ്യമായി കളത്തിലേക്ക്‌. സൗഹൃദ ഫുട്‌ബോളിൽ നാളെ പനാമയുമായിട്ടാണ്‌ ലയണൽ മെസിയും കൂട്ടരും കളിക്കുക. ബ്യൂണസ്‌ ഐറിസിലാണ്‌ കളി. നാലുദിവസത്തിനുശേഷം കുറസാവോയുമായും കളിക്കും. പിഎസ്‌ജിയിൽ അത്രനല്ല നിലയിലല്ല ഇപ്പോൾ മെസി. അവസാനകളിയിൽ റെന്നെസിനോട്‌ തോറ്റു. ചാമ്പ്യൻസ്‌ ലീഗിൽനിന്ന്‌ പുറത്തായി. എയ്‌ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരെസ്‌, എൺസോ ഫെർണാണ്ടസ്‌, അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്റർ, റോഡ്രിഗോ ഡി പോൾ, ലിസാൻഡ്രോ മാർട്ടിനെസ്‌, എമിലിയാനോ മാർട്ടിനെസ്‌ തുടങ്ങിയ ലോകകപ്പിലെ മിന്നും താരങ്ങളെല്ലാം ടീമിലുണ്ട്‌. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ യുവതാരം അലെസാൻഡ്രോ ഗർണാച്ചോയും ടീമിൽ ഇടംപിടിച്ചു. പരിക്കുകാരണം ലോകകപ്പ്‌ നഷ്ടമായ ജിയോവാനി ലൊ സെൽസോ തിരിച്ചെത്തി. Read on deshabhimani.com

Related News