മെസി ഗോൾ, 
പിഎസ്‌ജി



പാരിസ്‌ ലോകകപ്പ്‌ വിജയത്തിനുശേഷം പിഎസ്‌ജിയിൽ തിരിച്ചെത്തിയ ലയണൽ മെസി തകർപ്പൻ ഗോളുമായി തുടങ്ങി. ഫ്രഞ്ച്‌ ലീഗിൽ ഏയ്‌ഞ്ചേഴ്‌സിനെതിരെയായിരുന്നു മെസിയുടെ ഗോൾ. രണ്ട്‌ ഗോളിന്‌ ജയിച്ച പിഎസ്‌ജി ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി. ഹ്യൂഗോ എകിടികെയും ലക്ഷ്യംകണ്ടു. നെയ്‌മർ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌ സൈഡായി. കിലിയൻ എംബാപ്പെ കളിക്കാനിറങ്ങിയില്ല. അവസാനകളിയിൽ പിഎസ്‌ജി ലെൻസിനോട്‌ തോറ്റിരുന്നു. ലോകകപ്പിനുശേഷം വിശ്രമത്തിലായിരുന്നു മെസി. അർജന്റീനയ്‌ക്കായി ഏഴ്‌ ഗോളാണ്‌ ലോകകപ്പിൽ ഈ മുപ്പത്തഞ്ചുകാരൻ നേടിയത്‌. Read on deshabhimani.com

Related News