എംബാപ്പെ റയലിലേക്ക്

image credit Kylian Mbappe twitter


മാഡ്രിഡ്‌ കിലിയൻ എംബാപ്പെയുടെ പ്രഖ്യാപനം പ്രതീക്ഷിച്ച് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. ഈയാഴ്ച ഇരുപത്തിമൂന്നുകാരൻ ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പിഎസ്ജി വിടുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ റയലുമായുള്ള കരാറിൽ ധാരണയായെന്നും സൂചനയുണ്ട്. ഇരുപത്തെട്ടിന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫെെനലിനുശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താമെന്ന കണക്കുകൂട്ടലിലാണ് റയൽ. എംബാപ്പെ റയലിൽ ചേരുകയാണെങ്കിൽ ഒരു വർഷമായി നീളുന്ന അഭ്യൂഹങ്ങൾക്കായിരിക്കും അവസാനമാകുക. കഴിഞ്ഞ താരകെെമാറ്റ ജാലകത്തിൽ ഫ്രഞ്ച് താരത്തിനായി ശ്രമിച്ചതായിരുന്നു. എന്നാൽ, പിഎസ്ജി വിടില്ലെന്ന് എംബാപ്പെ വ്യക്തമാക്കി. അതേസമയം, വൻതുക വാഗ്ദാനം ചെയ്ത് അടുത്ത രണ്ട് സീസണിൽക്കൂടി ഈ മുന്നേറ്റക്കാരനെ നിലനിർത്താനാണ് പിഎസ്ജിയുടെ ശ്രമം. ഈ സീസൺ അവസാനത്തോടെ കരാറും അവസാനിക്കുകയാണ്. എംബാപ്പെ ടീം വിടില്ലെന്നായിരുന്നു പിഎസ്ജിയുടെ പ്രതികരണം. കഴിഞ്ഞ സീസണിൽ 1600 കോടി രൂപയാണ് റയൽ വാഗ്ദാനം ചെയ്തത്. എംബാപ്പെ റയലിൽ എത്തുകയാണെങ്കിൽ ക്ലബ്ബിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറും. ജൂണിൽ നേഷൻസ് ലീഗ് കളിക്കാൻ ഫ്രഞ്ച് ടീമിനൊപ്പം ചേരുകയാണ് ഈ ലോകകപ്പ് താരം. ഇതിനുമുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റയലിന്റെ പ്രതീക്ഷ. ഫ്രഞ്ച് ലീഗിൽ തുടർച്ചയായ മൂന്നാംവർഷവും മികച്ച താരമായി എംബാപ്പെയെ തെരഞ്ഞെടുത്തിരുന്നു. പിഎസ്ജിക്ക് ലീഗ് കിരീടം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. 25 ഗോളടിച്ചപ്പോൾ 17 എണ്ണത്തിന് അവസരവുമൊരുക്കി. സീസണിൽ ആകെ 36 ഗോളും 26 ഗോളിന് അവസരവുമൊരുക്കി. Read on deshabhimani.com

Related News