ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ; കേരളത്തിന്‌ ഒറ്റ വെങ്കലം, ഫുട്ബോളിൽ സെമി



ഭോപാൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിന് തിരിച്ചടി. അവസാനദിവസം കിട്ടിയത് ഒറ്റ വെങ്കലം. പെൺകുട്ടികളുടെ 200 മീറ്ററിൽ എസ് മേഘയാണ് മൂന്നാംസ്ഥാനം നേടിയത്. 100 മീറ്ററിൽ വെള്ളിയുണ്ടായിരുന്നു. അത്‌ലറ്റിക്സിൽ കേരളത്തിനാകെ കിട്ടിയത് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. ഗെയിംസിൽ കേരളം 12–-ാംസ്ഥാനത്താണ്. മൂന്നുവീതം സ്വർണവും വെള്ളിയും നാല് വെങ്കലവും. മഹാരാഷ്ട്ര 23 സ്വർണമടക്കം 74 മെഡലുമായി ഒന്നാമതാണ്. ഹരിയാനയ്ക്ക് 22 സ്വർണമടക്കം 51 മെഡലുണ്ട്. ഫുട്ബോളിൽ ആൺകുട്ടികൾ സെമിയിലെത്തിയപ്പോൾ പെൺകുട്ടികൾ പുറത്തായി. മധ്യപ്രദേശായിരുന്നു ഇരുവിഭാഗത്തിലും എതിരാളി. ആൺകുട്ടികൾ അഞ്ച് ഗോളിന് ജയിച്ചു. ക്യാപ്റ്റൻ സി ആർ നന്ദകിഷോറും പി ഷിബിനും രണ്ട് ഗോളടിച്ചു. കെ കിരൺ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പിൽ രണ്ടു ജയവും ഒരു തോൽവിയുമായി രണ്ടാംസ്ഥാനം നേടി. Read on deshabhimani.com

Related News