കേരള പ്രീമിയർ ലീഗ് : ഗോകുലം കേരള ഫൈനലിൽ

കോവളം എഫ് സി ക്കെതിരെ ഇരട്ട നേടിയ ഗോകുലം എഫ് സി യുടെ സാമുവലിന്റെ ആഹ്ലാദം/ ഫോട്ടോ-: എം എശിവപ്രസാദ്


  കൽപ്പറ്റ കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സി റിസർവ്‌ ടീം ഫൈനലിൽ. സെമിയിൽ ഇരുപാദങ്ങളിലുമായി നാല് ഗോളിന്‌ കോവളം എഫ്‌സിയെ കീഴടക്കി. ആദ്യപാദത്തിൽ ഒരു ഗോളിന്‌ മുന്നിലായിരുന്നു. ഇന്നലെ രണ്ടാംപാദത്തിൽ മൂന്ന് ഗോൾകൂടി സ്‌കോർ ചെയ്‌തു. ഞായർ രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ ഗോകുലം, കേരള യുണൈറ്റഡ്‌ എഫ്‌സിയെ നേരിടും. നാലാംതവണയാണ് ഗോകുലം ഫൈനലിലെത്തുന്നത്. രണ്ടുതവണ ജേതാക്കളായി. കളിയുടെ മൂന്നാംമിനിറ്റിൽ ലാസ്റ്റ് ബോൺ എടുത്ത ഫ്രീകിക്കിൽ ഘാന താരം കെൽവിൻ തലവച്ചപ്പോൾ ഗോളായി. ആദ്യപകുതിയുടെ പരിക്കുസമയത്ത് ക്യാപ്റ്റനായ ഘാന താരം സാമുവലിന്റെ ഹെഡ്ഡർ ലീഡുയർത്തി. രണ്ടാംപകുതിയിൽ സാമുവൽ ഒരിക്കൽക്കൂടി ലക്ഷ്യംകണ്ടു. Read on deshabhimani.com

Related News