കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ : ഗോകുലത്തിന്‌ ഒരുഗോൾ ജയം

കേരള പ്രീമിയർ ലീഗ് സെമിയിൽ ഗോകുലം കേരളയുടെ ലെയ്--വാങ്ങിന്റെ (ഇടത്ത്) മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ 
കോവളത്തിന്റെ സുധീഷ് വീണപ്പോൾ /ഫോട്ടോ: എം എ ശിവപ്രസാദ്


കൽപ്പറ്റ കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ രണ്ടാംസെമിയുടെ ആദ്യപാദത്തിൽ ഗോകുലം കേരള എഫ്‌സി റിസർവ്‌ ടീമിന്‌‌ ജയം. പരിക്കുസമയത്ത്‌, ക്യാപ്‌റ്റനായ ഘാനതാരം സാമുവൽ നേടിയ ഗോളിന്‌ കോവളം എഫ്‌സിയെ മറികടന്നു. രണ്ടാംപാദം  നാളെ നടക്കും. സൂപ്പർസിക്‌സ്‌ റൗണ്ടിൽ ഗോകുലത്തിൽനിന്ന്‌ നാല്‌ ഗോളിന്റെ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന കോവളം പ്രതിരോധം തീർത്താണ്‌ ഇറങ്ങിയത്‌. പ്രതിരോധനിര പതറിയപ്പോൾ ഗോളി അമൽ തോമസ്‌ രക്ഷകനായി. അവസാനനിമിഷം കോവളം വഴങ്ങി. ത്രോയിൽനിന്ന്‌ കിട്ടിയ പന്ത്‌ സാമുവൽ വലയിലാക്കി. ഒന്നാംസെമിയുടെ രണ്ടാംപാദത്തിൽ ഇന്ന്‌ കേരള യുണൈറ്റഡ്‌ വയനാട്‌ യുണൈറ്റഡിനെ നേരിടും. ആദ്യപാദം കേരള മൂന്ന്‌ ഗോളിന്‌ ജയിച്ചു. Read on deshabhimani.com

Related News