ഐഎസ്എൽ പ്ലേ ഓഫ് ഇറങ്ങിപ്പോക്ക് ; ബ്ലാസ്‌റ്റേഴ്‌സിന്‌ അഞ്ചുകോടി പിഴ



കൊച്ചി ഐഎസ്‌എൽ പ്ലേ ഓഫ്‌ മത്സരത്തിനിടെ കളംവിട്ടതിന്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ വൻ തുക പിഴ ചുമത്താൻ സാധ്യത. അഞ്ചുമുതൽ ഏഴുകോടി രൂപവരെ പിഴ ഈടാക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) തീരുമാനിച്ചതായാണ്‌ റിപ്പോർട്ട്‌. ഇന്ത്യൻ ഫുട്‌ബോളിൽ ഇത്രയും വലിയ തുകയുടെ പിഴശിക്ഷ ആദ്യമായിരിക്കും. ശിക്ഷാനടപടിയായി ടീമിനെ പുറത്താക്കലോ അടുത്ത സീസണിൽ പോയിന്റ്‌ കുറയ്‌ക്കലോ ഉണ്ടാകില്ലെന്നാണ്‌ അറിയുന്നത്‌. അതേസമയം, പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ വിലക്ക്‌ വന്നേക്കും. അത്‌ കുറച്ച്‌ കളികൾക്കോ ഒരു സീസൺ മുഴുവനായോ എന്ന്‌ വ്യക്തമല്ല. അടുത്തമാസം തുടങ്ങുന്ന സൂപ്പർകപ്പിനുമുമ്പ്‌ തീരുമാനം വന്നേക്കും. ബംഗളൂരു എഫ്‌സിയുമായുള്ള കളിക്കിടെയാണ്‌ കോച്ചും കളിക്കാരും കളംവിട്ടത്‌. മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക്‌ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. കളിക്കാരോട്‌ കയറിപ്പോരാൻ കോച്ച്‌ ആവശ്യപ്പെടുകയായിരുന്നു. Read on deshabhimani.com

Related News