മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം

Photo Credit: kerala blasters twitter


കൊച്ചി> ഐഎസ്എലില്‍  ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ തുടക്കം. രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ്  ഈസ്റ്റ് ബംഗാളിനെതിരെ  ആദ്യ മത്സരത്തില്‍ ജയിച്ചത് .  71 ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയിരുന്നത്.  82 ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയിലൂടെ ലീഡുയര്‍ത്തി .ഇതിനിടെ അലക്‌സ് ലിമയിലൂടെ ഒരു ഗോള്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചു. എന്നാല്‍, 89 ാം മിനിറ്റില്‍ രണ്ടാം ഗോളുമായി ഇവാന്‍ കലിയുഷ്നി  വീണ്ടും  ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയായിരുന്നു രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാണികള്‍ തിരിച്ചെത്തുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണിലും കളി ഗോവയിലായിരുന്നു. അപ്രതീക്ഷിത കുതിപ്പായിരുന്നു കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇവാന്‍ വുകോമനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ പരിശീലകനുകീഴില്‍ ഫൈനല്‍വരെ മുന്നേറി. കിരീടപ്പോരില്‍ ഹൈദരാബാദ് എഫ്‌സിയോട് തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ കളിയഴകിന് ഏറെ കൈയടി കിട്ടി. അതിനൊരു തുടര്‍ച്ചയിടാനായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്ന് ലക്ഷ്യമിട്ടത്‌.     Read on deshabhimani.com

Related News