ഫ്രഞ്ച്‌ ഓപ്പൺ : ചെക്ക്‌ റിപ്പബ്ലിക്കിന്റെ മുച്ചോവ ഫൈനലിൽ

image credit roland garros twitter


പാരിസ്‌ രണ്ടാംസീഡ്‌ റഷ്യയുടെ അറീന സബലേങ്കയെ തകർത്ത്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ ഫൈനലിൽ. പുരുഷ സെമിയിൽ ഇന്ന്‌ ഒന്നാംറാങ്കുകാരൻ കാർലോസ്‌ അൽകാരെസ്‌ മുൻ ചാമ്പ്യൻ നൊവാക്‌ ജൊകോവിച്ചിനെ നേരിടും. കാസ്‌പെർ റൂഡും അലെക്‌സാണ്ടർ സ്വരേവും തമ്മിലാണ്‌ മറ്റൊരു സെമി. മൂന്ന്‌ സെറ്റ്‌ പോരാട്ടത്തിലായിരുന്നു സബലേങ്കയ്‌ക്കെതിരെ മുച്ചോവയുടെ ജയം (7–-6, 6–-7, 7–-5). ആദ്യ സെറ്റിൽ പതറിപ്പോയ സബലേങ്ക രണ്ടാംസെറ്റിൽ തിരിച്ചുവന്നു. നിർണായകമായ മൂന്നാംസെറ്റിൽ ജയത്തിന്‌ അരികെവച്ചാണ്‌ സബലേങ്ക പോയിന്റുകൾ കളഞ്ഞത്‌. മുച്ചോവയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫെെനലാണ്. പുരുഷ സിംഗിൾസ്‌ ക്വാർട്ടറിൽ ആറാംസീഡ്‌ ഡെൻമാർക്കിന്റെ ഹോൾഗർ റൂണിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിൽ കീഴടക്കിയാണ്‌ നോർവെക്കാരൻ റൂഡ്‌ സെമിയിലെത്തിയത്‌ (6–-1, 6–-2, 3–-6, 6–-3). Read on deshabhimani.com

Related News