ഗോളോടെ 
അവസാനിപ്പിച്ച്‌ ബെൻസെമ

image credit karim benzema twitter


മാഡ്രിഡ്‌ റയൽ മാഡ്രിഡ്‌ കളിജീവിതത്തിന്‌ ഗോളോടെ തിരശ്ശീലയിട്ട്‌ കരിം ബെൻസെമ. ക്ലബ്ബിനായുള്ള അവസാന മത്സരത്തിൽ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ അത്‌ലറ്റിക്‌ ക്ലബ്ബിനെതിരെ പെനൽറ്റിയിലൂടെയാണ്‌ ലക്ഷ്യം കണ്ടത്‌. മത്സരം 1–-1 സമനിലയിലായി. സീസണിലെ ടീമിന്റെ അവസാന മത്സരമായിരുന്നു ഇത്‌. 72–-ാംമിനിറ്റിലായിരുന്നു ബെൻസെമയുടെ ഗോൾ. 74–-ാംമിനിറ്റിൽ കളത്തിൽനിന്ന്‌ പിൻവലിക്കുകയും ചെയ്‌തു. നിറഞ്ഞ കൈയടികളോടെയാണ്‌ മുപ്പത്തഞ്ചുകാരനെ സ്‌റ്റേഡിയം യാത്രയാക്കിയത്‌. മത്സരശേഷം സ്വന്തംതട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബെൻസെമയെ റയൽ താരങ്ങൾ എടുത്തുയർത്തുകയും ചെയ്‌തു. Read on deshabhimani.com

Related News