ഡിസ്‌കസ് ത്രോയിൽ കമൽപ്രീത് കൗർ ഫൈനലിൽ

കമൽപ്രീത് കൗർ photo: india.com


ടോക്യോ > ടോക്യോ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. നിലവിൽ അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്. ഇതേ ഇനത്തിൽ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയ ആറാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. ബോക്‌സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്. ബോക്‌സിംഗിൽ  ലോക ഒന്നാം നമ്പർ താരമായിരുന്ന അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെയാണ് മത്സരിച്ച് തോറ്റത്. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-‐52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ പരാജയപ്പെട്ടത്‌. അമ്പെയ്ത്തിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 46. ആദ്യസെറ്റ് 27‐25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതാനു 28‐28 ന് ഒപ്പമെത്തി. മൂന്നാം സെറ്റിൽ 27‐28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28‐28 എന്ന നിലയിലായതോടെ വിധി നിർണയം അഞ്ചാം സെറ്റിലെത്തി. ഇതിൽ ജപ്പാൻ താരത്തിനായിരുന്നു ജയം.   Read on deshabhimani.com

Related News