ജൂനിയർ ഹോക്കി: ഇന്ത്യക്ക്‌ ലോകകപ്പ്‌ യോഗ്യത



കോലാലംപുർ> നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ജൂനിയർ ഏഷ്യാകപ്പ്‌ ഹോക്കി സെമിയിൽ കടന്നു. തായ്‌ലൻഡിനെ 17 ഗോളിന്‌ തകർത്താണ്‌ മുന്നേറ്റം. ഇതോടെ ഡിസംബറിൽ നടക്കുന്ന ജൂനിയർ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി. ഏഷ്യാകപ്പിൽ തകർപ്പൻ പ്രകടനമാണ്‌ ഇന്ത്യ നടത്തിയത്‌. നാല്‌ കളിയിൽ 39 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. പാകിസ്ഥാനുമായി സമനില വഴങ്ങിയിരുന്നു. പൂൾ എയിലെ അവസാന മത്സരമായിരുന്നു തായ്‌ലൻഡിനെതിരെയുള്ളത്‌. മത്സരത്തിൽ അങ്കത്‌ ബിർ സിങ്‌ നാല്‌ ഗോളടിച്ചു. ഇന്ത്യക്കൊപ്പം പാകിസ്ഥാനും സെമിയിലേക്ക്‌ മുന്നേറി. പൂൾ ബിയിൽനിന്ന്‌ മലേഷ്യയും ദക്ഷിണകൊറിയയും കടന്നു. കോലാലംപുരിൽ ഡിസംബർ അഞ്ചുമുതൽ 16 വരെയാണ്‌ ലോകകപ്പ്‌. Read on deshabhimani.com

Related News