ജമീമ തിളങ്ങി ; വനിതാ ട്വന്റി–20യിൽ ലങ്കയെ ഇന്ത്യ 34 റണ്ണിന് തോൽപ്പിച്ചു

image credit Jemimah Rodrigues twitter


ധാംബുല്ല ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക്‌ 34 റൺ ജയം. 27 പന്തിൽ 36 റണ്ണുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗസാണ്‌ കളിയിലെ താരം. സ്‌കോർ: ഇന്ത്യ 6–-138, ശ്രീലങ്ക 5–-104. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ജമീമയുടെ ബാറ്റിങ് തുണയായി. ഓപ്പണർ ഷഫാലി വർമയും (31) ക്യാപ്‌റ്റൻ ഹർമൻ പ്രീത്‌ കൗറും (22) പിന്തുണ നൽകി. സ്‌മൃതി മന്ദാനയ്‌ക്ക്‌ (1) തിളങ്ങാനായില്ല. ലങ്കൻ നിരയിൽ പുറത്താകാതെ നിന്ന കവിഷ ദിൽഹരിയാണ്‌ ടോപ്‌ സ്‌കോറർ. മൂന്നു മത്സരപരമ്പരയിൽ രണ്ടാമത്തേത്‌ നാളെ നടക്കും. 27നാണ്‌ അവസാനമത്സരം. Read on deshabhimani.com

Related News