ഫിഫ പറയുന്നു, അത്‌ ഗോൾ തന്നെ



ദോഹ സ്‌പെയ്‌നിനെതിരെ ജപ്പാൻ നേടിയ രണ്ടാംഗോൾ ‘ശരിക്കും’ ഗോൾതന്നെ. കളിക്കളത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ ഫിഫ ആശ്രയിക്കുന്ന വീഡിയോ അസിസ്‌റ്റന്റ്‌ റഫറി (വാർ) പരിശോധനയ്‌ക്ക്‌ പരിഗണിക്കുക മുകളിൽനിന്നുള്ള 90 ഡിഗ്രി ആംഗിളിലുള്ള ദൃശ്യം. മുകളിൽനിന്നുള്ള കാഴ്‌ചയിൽ പന്ത്‌ പൂർണമായി വര കടന്നാൽമാത്രമേ പന്ത്‌ പുറത്തുപോയതായി കണക്കാക്കൂ. ദൃശ്യത്തിൽ പന്ത്‌ വരയിൽ ചെറുതായി സ്‌പർശിച്ചാൽപ്പോലും പുറത്തുപോയതായി കൂട്ടില്ല. ജപ്പാന്റെ കവോരു മിറ്റോമ കാല്‍കൊണ്ട് തട്ടിയിടുമ്പോള്‍ പന്തിന്റെ ചെറിയൊരു ഭാഗം വരയുടെ മുകളിലാണെന്ന് ദൃശ്യത്തിൽനിന്ന്‌ വ്യക്തമാണ്‌. മിറ്റോമ നീട്ടിനൽകിയ ഷോട്ടാണ്‌ തനാക വലയിലെത്തിച്ചത്‌. മുകളിൽനിന്നുള്ള ദൃശ്യം പരിശോധിച്ചപ്പോൾ പന്ത്‌ വരയിലെന്ന്‌ സ്ഥിരീകരിച്ചു. അതേസമയം, വശങ്ങളിൽനിന്നുള്ള ദൃശ്യങ്ങളിൽ പന്ത്‌ കടന്നതായി തോന്നാം. Read on deshabhimani.com

Related News