ഇന്ത്യൻ വനിതാ ലീഗ് ; ഗോകുലം ഫൈനലിൽ

ഗോകുലത്തിന്റെ ഗോൾനേട്ടം ആഘോഷിക്കുന്ന സബിത്രയും അദെയ്യും (10) image credit gokulam kerala fc


അഹമ്മദാബാദ്‌ ഇന്ത്യൻ വനിതാ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്താൻ ഗോകുലം കേരള എഫ്‌സി നാളെ ഫൈനലിൽ കർണാടക കിക്ക്‌സ്‌റ്റാർട്ട്‌ എഫ്‌സിയെ നേരിടും. സെമിയിൽ ഗോകുലം, മണിപ്പുരിൽനിന്നുള്ള ഈസ്‌റ്റേൺ സ്‌പോർടിങ്‌ യൂണിയനെ 5–-1ന്‌ തോൽപ്പിച്ചു. മുൻ ചാമ്പ്യൻമാരായ മധുര സേതു എഫ്‌സിയെ രണ്ട്‌ ഗോളിന്‌ കീഴടക്കിയാണ്‌ കിക്ക്‌സ്‌റ്റാർട്ട്‌ ആദ്യമായി കലാശപ്പോരിന്‌ അർഹത നേടിയത്‌. ഗോകുലം പിന്നിട്ടുനിന്നശേഷമാണ്‌ കളിയിലേക്ക്‌ തിരിച്ചുവന്നത്‌. ഇന്ദുമതി കതിരേശനും സബിത്ര ഭണ്ഡാരിയും രണ്ട്‌ ഗോൾ നേടി. വിവിയൻ അദെയ്‌ പട്ടിക പൂർത്തിയാക്കി. സബിത്രയുടെ ഗോൾനേട്ടം 28 ആയി. Read on deshabhimani.com

Related News