ഐഎസ്എൽ പ്ലേ ഓഫ് വിവാദം ; ‘വുകോമനോവിച്ച്‌ കളിയെ അപകീർത്തിപ്പെടുത്തി’

image credit ivan vukomanovic twitter


  ന്യൂഡൽഹി ഐഎസ്‌എൽ പ്ലേ ഓഫ്‌ മത്സരത്തിനിടെ പ്രതിഷേധവുമായി കളംവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രത്യേകം കുറ്റം ചുമത്തി. ഫുട്‌ബോളിനെ അപകീർത്തിപ്പെടുത്തുന്ന നീക്കമാണ്‌ വുകോമനോവിച്ചിൽനിന്നുണ്ടായതെന്ന്‌ ഫെഡറേഷേൻ കുറ്റപ്പെടുത്തി. കനത്ത നടപടിയുണ്ടാകുമെന്നാണ്‌ സൂചന. ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനിടെയാണ്‌ വുകോമനോവിച്ച്‌ കളിക്കാരെ തിരികെവിളിച്ച്‌ കളംവിട്ടത്‌. സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്‌റ്റൽ ജോണിനെതിരെ ബ്ലാസ്‌റ്റേഴ്‌സ്‌ പരാതി നൽകിയിരുന്നു. പ്ലേ ഓഫ്‌ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം ഫെഡറേഷൻ തള്ളിക്കളഞ്ഞിരുന്നു. Read on deshabhimani.com

Related News