ബ്ലാസ്‌റ്റേഴ്‌സിന്‌ 
ഗോവൻ പരീക്ഷ ; ഐഎസ്‌എല്ലിൽ ഇന്ന്‌ എഫ്‌സി ഗോവ എതിരാളികൾ

image credit Kerala Blasters fc twitter


ഗോവ മുംബൈ സിറ്റിയോടുള്ള തോൽവിയിൽനിന്ന്‌ തിരിച്ചുവരാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഐഎസ്‌എല്ലിൽ ഇന്ന്‌ എഫ്‌സി ഗോവയാണ്‌ എതിരാളികൾ. പോയിന്റ്‌ പട്ടികയിൽ മൂന്നാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. 13 കളിയിൽ 25 പോയിന്റ്‌. 14 കളിയിൽ 20 പോയിന്റുമായി ആറാമതാണ്‌ ഗോവ. തുടർ ജയങ്ങളുമായെത്തിയ ബ്ലാസ്‌റ്റേഴ്‌സിന്‌ മുംബൈക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. നാല്‌ ഗോളിനാണ്‌ തോറ്റത്‌. പ്രതിരോധത്തിലെ പിഴവുകൾ തിരിച്ചടിയാകുകയായിരുന്നു. മാർകോ ലെസ്‌കോവിച്ചിന്‌ കളിക്കാനായില്ല. പരിക്ക്‌ മാറാത്ത ലെസ്‌കോവിച്ച്‌ ഇന്നത്തെ കളിയിലും ഇറങ്ങില്ലെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ വ്യക്തമാക്കി. പ്ലേ ഓഫ്‌ സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം ആവശ്യമാണ്‌. ആദ്യ ആറ്‌ സ്ഥാനക്കാരാണ്‌ യോഗ്യത നേടുക. മുംബൈ സിറ്റിമാത്രമാണ്‌ യോഗ്യത ഉറപ്പിച്ച ഏക ടീം. ഗോവയ്‌ക്കെതിരെ കൊച്ചിയിൽ കളിച്ചപ്പോൾ 3–-1നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. മുന്നേറ്റനിരയുടെ കരുത്താണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിനുപിന്നിൽ. ദിമിത്രിയോസ് ഡയമന്റാകോസ്‌, അഡ്രിയാൻ ലൂണ, ഇവാൻ കലിയുഷ്‌നി എന്നിവർ തിളങ്ങിയാൽ ബ്ലാസ്‌റ്റേഴ്‌സിന്‌ കളംപിടിക്കാം. മലയാളിതാരങ്ങളായ സഹൽ അബ്‌ദുൾ സമദ്‌, കെ പി രാഹുൽ എന്നിവരും നിർണായക സാന്നിധ്യമാകും. അതിനിടയിലും പ്രതിരോധത്തിന്റെ പോരായ്‌മയാണ്‌ ആശങ്ക. ഗോവ അവസാനകളിയിൽ അവസാന സ്ഥാനക്കാരായ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനോട്‌ സമനില വഴങ്ങി. മുൻ ബ്ലാസ്‌റ്റേഴ്‌സ്‌ താരം അൽവാരോ വാസ്‌കസ്‌, എഡു ബെദിയ, നോഹ വെയ്‌ൽ സദൂയ്‌ എന്നിവരാണ്‌ അവരുടെ പ്രധാന താരങ്ങൾ. Read on deshabhimani.com

Related News