വീണ്ടും മുഖാമുഖം; ബ്ലാസ്റ്റേഴ്‌സ് മുംബെെ സിറ്റിയോട്



തിലക് മെെതാൻ > ചാമ്പ്യൻമാരായ മുംബെെ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നു. ഐഎസ്എൽ ഈ സീസണിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ മൂന്നുഗോളിനാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം മുംബെെയെ കെട്ടുകെട്ടിച്ചത്. തുടർന്ന് കുതിപ്പായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. പതിനൊന്ന് കളിയിൽ 20 പോയിന്റുമായി ഒന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. 17 പോയിന്റുള്ള മുംബെെ നാലാമതും. സീസണിൽ 18 ഗോളടിച്ചു. പത്തെണ്ണം വഴങ്ങി. മുംബെെ 22 ഗോളടിച്ചെങ്കിലും 20 എണ്ണം വഴങ്ങി. ആദ്യകളിയിൽ തോറ്റശേഷം ബ്ലാസ്റ്റേഴ്സ് അമ്പരിപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്. 10 കളിയിൽ തോൽവിയറിഞ്ഞില്ല. അതിൽ അഞ്ച് ജയം. മുംബെെക്ക് അവസാന അഞ്ചുകളിയിൽ ഒരു ജയവുമില്ല. അവസാന കളിയിൽ ബംഗളൂരു എ-ഫ്സിയോട് മൂന്ന് ഗോളിന് തകർന്നു. Read on deshabhimani.com

Related News