വനിതാ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകൾ ; മുംബൈ ഇന്ത്യൻസ്‌, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌, ഡൽഹി ക്യാപിറ്റൽസ്‌ എന്നിവർക്ക്‌ ടീമുകൾ



മുംബൈ പ്രഥമ വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റിനുള്ള അഞ്ച്‌ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎൽ ക്ലബ്ബുകളായ മുംബൈ ഇന്ത്യൻസ്‌, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌, ഡൽഹി ക്യാപിറ്റൽസ്‌ എന്നിവർ വനിതാ ടീമിനെയും ഉറപ്പാക്കി. അഹമ്മദാബാദ്‌ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയെ അദാനി ഗ്രൂപ്പ്‌ 1289 കോടി രൂപയ്‌ക്ക്‌ സ്വന്തമാക്കി. ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ടീമിനെ 757 കോടി രൂപയ്‌ക്ക്‌ കാപ്രി ഗ്ലോബൽ ഹോൾഡിങ്‌സ്‌ നേടി. മുംബൈ 912.99 കോടി രൂപയും ബാംഗ്ലൂർ 901 കോടി രൂപയും ഡൽഹി 810 കോടി രൂപയുമാണ്‌ നൽകിയത്‌. ആകെ 4669.99 കോടി രൂപയ്‌ക്കാണ്‌ അഞ്ച്‌ ടീമുകൾ വിറ്റുപോയത്‌. ആകെ 17 കൺസോർഷ്യങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടുതൽ തുക വാഗ്‌ദാനം ചെയ്‌തവരെ തെരഞ്ഞെടുക്കുകയായിരുന്നു. മാർച്ച്‌ നാലുമുതൽ 24 വരെയാകും വനിതാ പ്രീമിയർ ലീഗ്‌. ഫെബ്രുവരി ആദ്യവാരം താരലേലം അരങ്ങേറും. ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടും.ലീഗിന്റെ സംപ്രേഷണാവകാശം അഞ്ചുവർഷത്തേക്ക്‌ 951 കോടി രൂപയ്‌ക്ക്‌ വയാകോം 18 സ്വന്തമാക്കിയിരുന്നു. Read on deshabhimani.com

Related News