ഇന്ത്യൻ വനിതകൾക്ക് ജയം

twitter.com/BCCIWomen/


കൊളംബോ> ശ്രീലങ്കയുമായുള്ള മൂന്നുമത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പര ജയത്തോടെ തുടങ്ങി ഇന്ത്യൻ വനിതകൾ. നാല്‌ വിക്കറ്റിനാണ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 171ന്‌ പുറത്തായി. മറുപടിയിൽ 72 പന്ത്‌ ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യംകണ്ടു. മൂന്ന്‌ വിക്കറ്റും 22 റണ്ണുമടിച്ച ഓൾറൗണ്ടർ ദീപ്‌തി ശർമയാണ്‌ കളിയിലെ താരം. സ്‌കോർ: ലങ്ക 171 (48.2) ഇന്ത്യ 6–-176 (38). ടോസ്‌ നേടിയ ലങ്ക ബാറ്റിങ്‌ തെരഞ്ഞെടുത്തു. എന്നാൽ, പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാനായില്ല. ദീപ്‌തിക്കുപുറമെ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി പേസർ രേണുക സിങ്ങും ലങ്കയെ തകർത്തു. നിലാക്ഷി ഡി സിൽവയാണ്‌ (43) ടോപ്‌ സ്‌കോറർ. മറുപടിയിൽ ഇന്ത്യക്കും നല്ല തുടക്കമായിരുന്നില്ല. കളി മതിയാക്കിയ മിതാലി രാജിൽനിന്ന്‌ ക്യാപ്‌റ്റൻ സ്ഥാനം ഏറ്റെടുത്ത ഹർമൻപ്രീത്‌ കൗർ (44) ഇന്ത്യയുടെ ജയത്തിന്‌ അടിത്തറപാകി. തിങ്കളാഴ്‌ചയാണ്‌ രണ്ടാംമത്സരം. Read on deshabhimani.com

Related News