ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക് മീറ്റ് ; ചാട്ടത്തിൽ ആൻസിയും നിർമലും

പുരുഷൻമാരുടെ ലോങ്ജമ്പിൽ കേരളത്തിന്റെ നിർമൽ സാബു സ്വർണത്തിലേക്ക് / ഫോട്ടോ: സുമേഷ് കോടിയത്ത്


  തിരുവനന്തപുരം സീസണിലെ ആദ്യ ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക് മീറ്റിൽ ലോങ്ജമ്പ്‌ സ്വർണം മലയാളികൾക്ക്‌. പുരുഷന്മാരിൽ 7.58 മീറ്റർ ചാടി നിർമൽ സാബു ഒന്നാമതെത്തി. വനിതകളിൽ 6.49 മീറ്റർ ചാടിയ ആൻസി സോജനാണ്‌ സ്വർണം. ആൻസി ഏഷ്യൻ ഗെയിംസിന്‌ യോഗ്യത നേടി. സാന്ദ്ര ബാബുരണ്ടാം സ്ഥാനം നേടി. 200 മീറ്ററിൽ രാജ്യാന്തര താരം ഹിമാ ദാസിന്‌ സ്വർണമുണ്ട്‌. 800 മീറ്ററിൽ ഏഷ്യൻ ഗെയിംസ് യോഗ്യത മറികടന്ന് ഹരിയാനയുടെ കൃഷൻ കുമാർ താരമായി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ ഡെൽന ഫിലിപ് ഒന്നാമതെത്തി. മാലിദ്വീപിന്റെ ഹസൻ സെയ്‌ദ്‌ 100, 200 മീറ്ററുകൾ ജയിച്ച്‌ ഇരട്ടസ്വർണം സ്വന്തമാക്കി. ഇന്ത്യൻ ഗ്രാൻപ്രിയുടെ രണ്ടാംപാദം വ്യാഴാഴ്ച കാര്യവട്ടം എൽഎൻസിപിഇയിലെ  ഇതേവേദിയിൽ നടക്കും.   Read on deshabhimani.com

Related News