മഴ വീണ്ടും കളിച്ചു; ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്‌ക്ക്‌

Photo credit:Facebook/Indiancricketteam


നേപിയർ > ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്‌ക്ക്‌. മൂന്നാം മത്സരം മഴ മൂലം തടസപ്പെട്ടതോടെയാണ്‌ ഇന്ത്യയുടെ പരമ്പര നേട്ടം. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ രണ്ടാം മത്സരത്തിൽ വിജയം നേടിയതാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്. ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടരവെ മഴ വില്ലനാവുകയായിരുന്നു. കളി തടസപ്പെടുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്‌ടത്തിൽ 75 റൺസ് എന്ന നിലയിലായിരുന്നു. 18 പന്തിൽ 30 റൺസുമായി നായകൻ ഹർദ്ദിക്ക് പാണ്ഡ്യയും 9 പന്തിൽ 9 റൺസുമായി ദീപക്ക് ഹൂഡയും പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും ഋഷഭ് പന്തും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. ഇഷാൻ കിഷൻ 11 പന്തിൽ 10 ഉം ഋഷഭ് പന്ത് 5 പന്തിൽ 11 ഉം റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 10 പന്തിൽ 13 റൺസാണ് നേടിയത്. ശ്രേയസ് അയ്യരാകട്ടെ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. Read on deshabhimani.com

Related News