ശ്രീലങ്കയെ മൂന്നാം ഏകദിനത്തിലും തകർത്ത്‌ ഇന്ത്യ; പരമ്പര തൂത്തുവാരി

Photo Credit: Twitter/@Female Cricket


പല്ലെകെലെ > ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തു വാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിന മത്സരത്തില്‍ 39 റണ്‍സിനാണ്‌ ശ്രീലങ്കയെ തകർത്തത്‌. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കന്‍ വനിതകള്‍ 47.3 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്ക്‌ വേണ്ടി ക്യാപ്‌റ്റർ ഹർമൻ പ്രീത്‌ കൗർ 88 പന്തുകളിൽനിന്ന്‌ 75 റൺസ്‌ നേടി. പൂജ വസ്‌ത്രാകർ 56 (65), ഷഫാലി വെർമ്മ (49) എന്നിവരും തിളങ്ങി. Read on deshabhimani.com

Related News