അടിച്ചുതകർത്ത്‌ ധവാനും ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റിന്‌ തകർത്ത്‌ ഇന്ത്യ

Photo Courtesy: Facebook/Indian cricket Team


ഹരാരെ > സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സിംബാബ്‌വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ മറികടന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലും അര്‍ധസെഞ്ചുറി നേടി. ശുഭ്‌മാന്‍ ഗില്‍ 72 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടി, ശിഖര്‍ ധവാന്‍ 113 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്തു.  വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. Read on deshabhimani.com

Related News