ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്; ജയിക്കാൻ മധ്യനിര ഉണരണം



പാൾ > ടെസ്‌റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാകാതിരിക്കാൻ ഇന്ത്യ വെള്ളിയാഴ്‌ച രണ്ടാം മത്സരത്തിന്. മൂന്ന് മത്സര പരമ്പരയിൽ 31 റണ്ണിന്‌ ആദ്യ കളി ജയിച്ച ദക്ഷിണാഫ്രിക്ക മുന്നിലാണ്. മധ്യനിര ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. ശിഖർ ധവാനും വിരാട് കോഹ്‌ലിയും മികച്ച അടിത്തറയിട്ടെങ്കിലും അതു മുതലാക്കാൻ തുടർന്നെത്തിയവർക്ക് കഴിഞ്ഞില്ല. ക്യാപ്റ്റൻ ലോകേഷ് രാഹുലും ആദ്യ കളിയിൽ മങ്ങി. അരസെഞ്ചുറി നേടിയ ശാർദുൽ ഠാക്കൂറാണ് പരാജയഭാരം കുറച്ചത്.   Read on deshabhimani.com

Related News