പുരുഷഹോക്കി: സെമിയിൽ ഇന്ത്യക്ക്‌ പരാജയം; ഇനി പോരാട്ടം വെങ്കലത്തിന്‌

Photo Credit: Twitter/TeamIndia


  ടോക്യോ> ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെ പൊരുതിയാണ്‌ ഇന്ത്യ  തോറ്റത്.  2ന്‌ എതിരെ 5 ഗോളുകൾക്കാണ്‌ ബെൽജിയം വിജയിച്ചത്‌.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ​ഗോളുകളിലേക്ക് ഉയർത്തി. ഡൊമിനിക് ഡോഹ്മെന്‍ ആണ്‌ ബെല്‍ജിയത്തിനായി അഞ്ചാം ഗോള്‍ നേടിയത്‌. ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്. 1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്.ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. Read on deshabhimani.com

Related News