വിന്‍ഡീസിനെതിരായ ഏകദിന, ടി20 ടീമിനെ പ്രഖ്യാപിച്ചു; ബുമ്രയ്ക്കും ഷമിക്കും സമ്പൂർണ വിശ്രമം

twitter.com/BCCI


ന്യൂഡൽഹി> വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന 18 അംഗ ടീമുകളെയാണ് പ്രഖ്യാപിച്ചത്. കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. പേസ് ബോളർമാരായ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് ഷമിക്കും സമ്പൂർണ വിശ്രമം അനുവദിച്ചു. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഏകദിന ടീം: രോഹിത് ശര്‍മ (c), കെ.എല്‍. രാഹുല്‍ (vc), ഋതുരാജ് ഗെയ്‌ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വെന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍. ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (vc), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, റിഷഭ് പന്ത് (WK), വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ Read on deshabhimani.com

Related News