ഏകദിന ക്രിക്കറ്റിൽ 1000 തികയ്‌ക്കാൻ ഇന്ത്യ

image credit bcci twitter


മുംബൈ ഏകദിന ക്രിക്കറ്റിൽ ആയിരാമത്തെ കളിക്കിറങ്ങി ചരിത്രനേട്ടത്തിനൊരുങ്ങുകയാണ്‌ ഇന്ത്യ. അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിൽ ഫെബ്രുവരി ആറിനാണ്‌ കളി. വെസ്‌റ്റിൻഡീസിനെതിരായ മൂന്നു മത്സര പരമ്പരയിൽ ആദ്യത്തേത്‌. ഇന്ത്യ 996 മത്സരങ്ങൾ പൂർത്തിയാക്കി. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന്‌ മത്സരം കഴിഞ്ഞാൽ 999 ആയി. ഇന്ത്യക്ക്‌ പിറകിൽ ഓസ്‌ട്രേലിയ 958 മത്സരങ്ങൾ പൂർത്തിയാക്കി. പാകിസ്ഥാൻ 936 ആണ്‌. ഇന്ത്യ 518 കളികൾ ജയിച്ചു. 428 തോൽവി. ഒമ്പത്‌ സമനില. 41 മത്സരങ്ങൾ പൂർത്തിയായില്ല. Read on deshabhimani.com

Related News