കിവികളെ മെരുക്കുമോ ഇന്ത്യ: രണ്ടാം ട്വന്റി 20 ഇന്ന്‌

twitter.com/BCCI/status


ലഖ്‌നൗ> റാഞ്ചിയിലെ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടൽ മാറാതെ ഇന്ത്യ ഇന്ന്‌ ന്യൂസിലൻഡുമായുള്ള രണ്ടാം ട്വന്റി 20ക്ക്‌. തോറ്റാൽ പരമ്പര നഷ്ടമാകും. ഹാർദിക്‌ പാണ്ഡ്യക്കുകീഴിൽ ഇറങ്ങിയ ഇന്ത്യ ആദ്യകളിയിൽ 21 റണ്ണിനാണ്‌ തോറ്റത്‌. പേസർമാരുടെ മങ്ങിയ പ്രകടനത്തിനൊപ്പം ബാറ്റർമാരും വിളറിയപ്പോൾ ഇന്ത്യ തകർന്നു. സ്‌പിൻ വിഭാഗംമാത്രം ആശ്വാസം നൽകി. കിവി സ്‌പിന്നർമാരായ മിച്ചെൽ സാന്റ്‌നെറും മിച്ചയേൽ ബ്രേസ്‌വെല്ലും ചേർന്നാണ്‌ ഇന്ത്യൻ ബാറ്റിങ്‌ നിരയെ വരിഞ്ഞുമുറുക്കിയത്‌. 28 പന്തിൽ 50 റണ്ണടിച്ച വാഷിങ്‌ടൺ സുന്ദറിന്റെ പ്രകടനം തോൽവിയിലും ഇന്ത്യക്ക്‌ പ്രതീക്ഷ നൽകുന്നതാണ്‌. രണ്ട്‌ വിക്കറ്റും വീഴ്‌ത്തിയിരുന്നു സുന്ദർ. പേസർമാരായ അർഷ്‌ദീപ്‌ സിങ്ങിന്റെയും ഉമ്രാൻ മാലിക്കിന്റെയും മോശം പ്രകടനമാണ്‌ ആശങ്ക. അർഷ്‌ദീപ്‌ പരിക്കുമാറിയെത്തിയശേഷം മികവിലല്ല. ഉമ്രാൻ ഒരോവർ മാത്രമാണ്‌ എറിഞ്ഞത്‌.  ബാറ്റർമാരിൽ ഇഷാൻ കിഷൻ മോശം പ്രകടനം തുടരുകയാണ്‌. രാഹുൽ തൃപാഠിക്ക്‌ കിട്ടിയ അവസരം മുതലാക്കാനായില്ല. മുൻനിര ബാറ്റർമാരിൽ സൂര്യകുമാർ യാദവ്‌ മാത്രം പൊരുതി. പരമ്പരയിലെ അവസാനമത്സരം ബുധനാഴ്‌ച അഹമ്മദാബാദിലാണ്‌. Read on deshabhimani.com

Related News