ഇംഗ്ലണ്ട് അരികെ

image credit bcci twitter


ബർമിങ്ഹാം വിജയവഴിയിലാണ്‌ ഇംഗ്ലണ്ട്‌. തടയുക എളുപ്പമല്ല. ഇന്ത്യയെ രക്ഷിക്കാൻ പേസർമാർ അത്ഭുതകരമായി പന്തെറിയണം. അല്ലെങ്കിൽ അവസാന ദിവസമായ ഇന്ന്‌ തോരാത്ത മഴയുണ്ടാകണം. രണ്ടും സംഭവിച്ചില്ലെങ്കിൽ ഇംഗ്ലണ്ട്‌ ജയത്തോടെ പരമ്പര സമനിലയിലാക്കും. അഞ്ചാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഒരു മുഴുവൻദിവസം ബാക്കിയുള്ളപ്പോൾ ഇംഗ്ലണ്ടിന്‌ ജയിക്കാൻ 119 റൺ മതി.  ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റെടുക്കണം. 378 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ നാലാംദിവസം മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 259 റണ്ണെടുത്തു. സ്‌കോർ: ഇന്ത്യ 416, 245 ഇംഗ്ലണ്ട്‌ 284, 3–-259.  ഏകദിനശൈലിയിൽ പുറത്താവാതെ ബാറ്റ്‌ വീശിയ ജോ റൂട്ടും (76) ജോണി ബെയർസ്‌റ്റോയുമാണ്‌ (72) ഇംഗ്ലണ്ടിനെ വിജയത്തിനരികെയെത്തിച്ചത്‌. ഇരുവരും നാലാംവിക്കറ്റിൽ 150 റണ്ണടിച്ചു. ഓപ്പണർമാരായ അലക്‌സ്‌ ലീസും (56) സാക്‌ ക്രോളിയും (46) മികച്ച തുടക്കമാണ്‌ നൽകിയത്‌. മൂന്ന്‌ റണ്ണിനിടെ മൂന്ന്‌ വിക്കറ്റെടുത്ത്‌ ഇന്ത്യ തിരിച്ചുവന്നതാണ്‌. എന്നാൽ, ജോ റൂട്ടും ബെയർസ്‌റ്റോയും നിയന്ത്രണം ഏറ്റെടുത്തതോടെ കളി ഇന്ത്യയുടെ കൈയിൽനിന്നും വഴുതി. ബുമ്രക്കാണ്‌ രണ്ട്‌ വിക്കറ്റ്‌. ലീസ്‌ റണ്ണൗട്ടായി. നാലാംദിവസം മൂന്നിന്‌ 125 റണ്ണുമായി രണ്ടാംഇന്നിങ്സ്‌ തുടങ്ങിയ ഇന്ത്യക്ക്‌ 120 റണ്ണെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടമായി. ചേതേശ്വർ പൂജാരയും (66) ഋഷഭ്‌ പന്തുമാണ്‌ (57) നയിച്ചത്‌. രവീന്ദ്ര ജഡേജ 23 റണ്ണെടുത്തു.   പരമ്പരയിൽ ഇന്ത്യ 2–-1ന്‌ മുന്നിലാണ്‌. Read on deshabhimani.com

Related News