സിഡ്‌നിയിൽ നാളെ പോര്‌



സിഡ്‌നി ഇന്ത്യ–-ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റ്‌ വ്യാഴാഴ്‌ച സിഡ്‌നിയിൽ തുടങ്ങും. ഇന്ത്യൻസമയം പുലർച്ചെ അഞ്ചിനാണ്‌ കളി തുടങ്ങുന്നത്‌. പരമ്പരയിൽ ഇരുടീമുകളും ഓരോ കളി ജയിച്ച്‌ 1–-1 എന്ന നിലയിലാണ്‌. മെൽബണിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യൻ ടീം. അജിൻക്യ രഹാനെയുടെ ക്യാപ്‌റ്റൻസിയിൽ ടീം കുതിച്ചു. എന്നാൽ, മൂന്നാം ടെസ്‌റ്റിന്‌ ഇറങ്ങുമ്പോൾ കാര്യങ്ങൾ അനുകൂലമല്ല. പേസ്‌നിരയിൽ തിരിച്ചടിയാണ്‌. ഇശാന്ത്‌ ശർമ, മുഹമ്മദ്‌ ഷമി തുടങ്ങിയവർക്ക്‌ പിന്നാലെ പേസ്‌നിരയിലെ മറ്റൊരു പരിചയസമ്പന്നായ ഉമേഷ്‌ യാദവും ടീമിന്‌ പുറത്തായി. പരിക്കുകാരണമാണ്‌ ഉമേഷ്‌ മടങ്ങിയത്‌. മറുവശത്ത്‌ ഓസീസ്‌ കരുത്തരായി. ഓപ്പണർ ഡേവിഡ്‌ വാർണർ തിരിച്ചെത്തിയത്‌ അവരുടെ കരുത്ത്‌ കൂട്ടും. കോവിഡ്‌ നിയന്ത്രണങ്ങൾക്കിടെയാണ്‌ വ്യാഴാഴ്‌ച കളി തുടങ്ങുന്നത്‌. സിഡ്‌നിയിൽ വീണ്ടും കോവിഡ്‌ വ്യാപനം റിപ്പോർട്ട്‌ ചെയ്‌തതോടെ കളിക്കാർ കടുത്ത നിയന്ത്രണത്തിലാണ്‌. ഇന്ത്യൻ ടീം ഇക്കാര്യത്തിൽ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇന്ത്യൻടീമിൽ മാറ്റങ്ങൾക്ക്‌ സാധ്യതയുണ്ട്‌. ഓപ്പണർ മായങ്ക്‌ അഗർവാളിനുപകരം രോഹിത്‌ ശർമ കളിക്കും. മായങ്കിനെ നിലനിർത്തിയാൽ ഹനുമ വിഹാരിക്കായിരിക്കും സ്ഥാനം നഷ്ടമാകുക. ബൗളർമാരിൽ ഉമേഷിന്‌ പകരം ടി നടരാജൻ കളിക്കും. Read on deshabhimani.com

Related News