ഒന്നാമതെത്താൻ ഇന്ത്യ: ഹോക്കി ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ടിനോട്



ഭുവനേശ്വർ> ഹോക്കി ലോകകപ്പിൽ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാകാൻ ഇന്ത്യ ഇന്ന്‌ ഇറങ്ങും. റൂർക്കല ബിർസ മുണ്ട സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്‌ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പ്‌ ‘ഡി’യിൽ ഇരുടീമുകളും ആദ്യകളി ജയിച്ചു. ഗോൾ ശരാശരിയിൽ ഇംഗ്ലണ്ടാണ്‌ ഒന്നാമത്‌. ഇന്ത്യ ആദ്യകളിയിൽ സ്‌പെയ്‌നിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ഇംഗ്ലണ്ട്‌ വെയ്‌ൽസിനെ അഞ്ച്‌ ഗോളിനാണ്‌ കെട്ടുകെട്ടിച്ചത്‌. ചാമ്പ്യന്മാരായ ബൽജിയം തകർപ്പൻ ജയത്തോടെ അരങ്ങേറി. അഞ്ച്‌ ഗോളിന്‌ ദക്ഷിണകൊറിയയെ തോൽപ്പിച്ചു. നെതർലൻഡ്‌സ്‌ നാല്‌ ഗോളിന്‌ മലേഷ്യയെ കീഴടക്കി. ന്യൂസിലൻഡ്‌ 2–-1ന്‌ ചിലിയെ തോൽപ്പിച്ചു. Read on deshabhimani.com

Related News