ഹോക്കി ലോകകപ്പ് ജർമനിക്ക്‌

Photo Credit: International Hockey Federation/Twitter


ഭുവനേശ്വർ > രണ്ടുഗോളിന്‌ പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച ജർമനിക്ക്‌ ഷൂട്ടൗട്ടിൽ ഹോക്കി ലോകകപ്പ്‌.  നിലവിലെ ചാമ്പ്യൻമാരായ ബൽജിയത്തെ 5–-4നാണ്‌ തോൽപ്പിച്ചത്‌. നിശ്‌ചിതസമയത്ത്‌ സ്‌കോർ 3–-3 ആയിരുന്നു. മൂന്നാംതവണയാണ്‌ ജർമനി ലോകകിരീടം നേടുന്നത്‌. 2002ലും 2006ലും ലോകകപ്പ്‌ സ്വന്തമാക്കി. ഫൈനലിൽ രണ്ട്‌ മിനിറ്റിൽ രണ്ട്‌ ഗോളടിച്ച്‌ ബൽജിയമാണ്‌ മുന്നിലെത്തിയത്‌. വാൻ ഓബലും കോസിൻസും  ലക്ഷ്യംകണ്ടു. നിക്ലസ്‌ വെല്ലനും ഗൊൺസാലോ പെയില്ലറ്റും ഗോൾ മടക്കി. ക്യാപ്‌റ്റൻ മാറ്റ്‌സ്‌ ഗ്രാംബുഷിലൂടെ ജർമനി മുന്നിലെത്തി. അവസാന നിമിഷം ടോം ബൂണിലൂടെ ബൽജിയം സമനില നേടി. ഷൂട്ടൗട്ടിൽ ജർമൻ ഗോളി ഡൊന്നെബർഗിന്റെ രക്ഷപ്പെടുത്തലുകൾ നിർണായകമായി. ഓസ്‌ട്രേലിയയെ 1–-3ന്‌ തോൽപ്പിച്ച്‌ നെതർലൻഡ്‌സ്‌ മൂന്നാംസ്ഥാനം നേടി. ഇന്ത്യക്ക്‌ ഒമ്പതാംസ്ഥാനമാണ്‌. Read on deshabhimani.com

Related News