ഹോക്കി ലോകകപ്പ്‌ : ഇംഗ്ലണ്ടിനെ തകർത്ത്‌ ജർമനി സെമിയിൽ



ഭുവനേശ്വർ അവസാനനിമിഷം തകർത്തുകളിച്ച ജർമനിക്കുമുന്നിൽ ഇംഗ്ലണ്ട്‌ വീണു. ലോകകപ്പ്‌ ഹോക്കിയിൽ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–-3ന്‌ തോൽപ്പിച്ചാണ്‌ ജർമനിയുടെ മുന്നേറ്റം. സെമിയിൽ ഓസ്‌ട്രേലിയയാണ്‌  എതിരാളി.നെതർലൻഡ്സ് 5–1ന് ദക്ഷിണ കൊറിയയെ തകർത്ത് സെമിയിൽ കടന്നു. ചാമ്പ്യൻമാരായ ബൽജിയമാണ് സെമിയിൽ എതിരാളി.അവസാന ക്വാർട്ടറിന്റെ അവസാനഘട്ടംവരെ രണ്ട്‌ ഗോളിന്‌ മുന്നിൽനിന്ന ഇംഗ്ലണ്ടിനെ രണ്ട്‌ മിനിറ്റിനിടെ നേടിയ രണ്ട്‌ ഗോളിനാണ്‌ ജർമനി പിടിച്ചുകെട്ടിയത്‌. പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്‌ രണ്ട്‌ അവസരങ്ങൾ നഷ്ടമായപ്പോൾ ജർമനിയുടെ എല്ലാവരും ലക്ഷ്യം കണ്ടു. ജർമൻ മധ്യനിര താരം മാറ്റ്‌സ്‌ ഗ്രാംബുഷ്‌ ആണ്‌ കളിയിലെ താരം. നിശ്‌ചിതസമയത്ത്‌ മാറ്റ്‌സ്‌ ഗ്രാംബുഷും ടോം ഗ്രാംബുഷുമാണ്‌ ജർമനിക്കായി ഗോളടിച്ചത്‌.സ്ഥാനനിർണയ മത്സരത്തിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. Read on deshabhimani.com

Related News