ഹോക്കി ലോകകപ്പ്‌ : ഓസ്‌ട്രേലിയക്കും 
ബൽജിയത്തിനും വമ്പൻ ജയം



ഭുവനേശ്വർ ഹോക്കി ലോകകപ്പിൽ ഒന്നാംറാങ്കുകാരായ ഓസ്‌ട്രേലിയയും നിലവിലെ ചാമ്പ്യൻമാരായ ബൽജിയവും വമ്പൻ ജയങ്ങളോടെ ക്വാർട്ടറിൽ. പൂൾ എയിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ 9–-2ന്‌ തകർത്തു. പൂൾ ബിയിൽ ബൽജിയം ജപ്പാനെ 7–-1ന്‌ തീർത്തു. പൂൾ എയിലെ മറ്റൊരു ആവേശകരമായ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും അഞ്ചുവീതം ഗോളടിച്ച്‌ അവസാനിപ്പിച്ചു. അർജന്റീനയാണ്‌ രണ്ടാമത്‌. ഫ്രാൻസ്‌ മൂന്നാമതും. പൂൾ ബിയിൽ ജർമനിയാണ്‌ രണ്ടാമത്‌.ക്വാർട്ടർ ഉറപ്പിക്കാനുള്ള ക്രോസ്‌ ഓവർ മത്സരങ്ങൾക്ക്‌ നാളെ തുടക്കമാകും. ഇന്ത്യക്ക്‌ ന്യൂസിലൻഡാണ്‌ എതിരാളി. മലേഷ്യയും സ്‌പെയ്‌നും തമ്മിലാണ്‌ നാളത്തെ മറ്റൊരു മത്സരം. ഇംഗ്ലണ്ടും നെതർലൻഡ്‌സും ക്വാർട്ടർ ഉറപ്പാക്കിയിരുന്നു. Read on deshabhimani.com

Related News