ജപ്പാന്‍ പൊരുതി വീണു: ഒരുഗോള്‍ വിജയത്തില്‍ കോസ്റ്ററിക്ക

Photo Credit: B/R Football twitter


ദോഹ> കോസ്റ്ററിക്കയ്ക്കെതിരെ ജപ്പാന് ഒരു ഗോളിന്റെ തോല്‍വി. അവസാന നിമിഷം വരെ പൊരുതി കളിച്ച ജപ്പാനെതിരെ 80-ാം മിനിറ്റില്‍ നേടിയ ഏക ഗോളിനാണ് കോസ്റ്ററിക്ക ജയിച്ചത്. സ്‌പെയിനിനെതിരായ തോല്‍വിക്കുശേഷമാണ് ടീമിന്റെ തിരിച്ചുവരവ്.  80-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേട്ടം. ബോക്‌സിന്റെ മധ്യത്തില്‍നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്‌സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയിലെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ തകര്‍ത്ത പ്രകടനം ജപ്പാന് ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരത്തില്‍ സ്പെയിനിനെതിരെ നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കോസ്റ്ററിക്ക കരകയറുന്നതിനും അഹ്മദ് ബിന്‍ അലി സ്റ്റേഡിയം സാക്ഷിയായി. ഇരുടീമുകളും വീറോടെയും വാശിയോടെയും കളിച്ച ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. പലതവണ ഇരുടീമുകള്‍ക്കും മുന്നില്‍ അവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.   Read on deshabhimani.com

Related News