ലോകകപ്പിന്‌ ലോഗോ തയ്യാർ

twitter.com/FIFAWorldCup/photo


ലോസ്‌ ഏഞ്ചലസ്‌> ലോകകപ്പ്‌ ഫുട്‌ബോളിനുള്ള ലോഗോ പുറത്തിറക്കി. 2026 ജൂൺ–-ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന്‌ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ്‌ ആതിഥേയരാകുന്നത്‌. ആദ്യമായാണ്‌ മൂന്ന്‌ രാജ്യങ്ങൾ ഒരുമിച്ച്‌ ലോകകപ്പ്‌ നടത്തുന്നത്‌. 48 ടീമുകൾ അണിനിരക്കുന്നതാണ്‌ മറ്റൊരു സവിശേഷത. ലോകകപ്പിന്റെ ചിത്രവും വർഷവും ചേർത്ത്‌ ലളിതമാണ്‌ ലോഗോ. ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ ലോഗോ പ്രകാശിപ്പിച്ചു. ലോകകപ്പിന്‌ 16 വേദികളാണ്‌. അതിൽ 11 എണ്ണം അമേരിക്കയിലാണ്‌. മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം ക്യാനഡയിലും. Read on deshabhimani.com

Related News