സെവിയ്യയെ തകർത്തു ; ലീഡ്‌ ഉയർത്തി ബാഴ്‌സ



നൗകാമ്പ്‌ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ കിരീടപ്രതീക്ഷ സജീവമാക്കി ബാഴ്‌സലേണയുടെ കുതിപ്പ്‌. സെവിയ്യയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ച ബാഴ്‌സലോണ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ എട്ട്‌ പോയിന്റ്‌ മുന്നിലെത്തി. ജോർഡി ആൽബ, ഗാവി, റഫീന്യ എന്നിവർ ഗോളടിച്ചു. കഴിഞ്ഞദിവസം റയൽ മാഡ്രിഡ്‌ മയ്യോർക്കയോട്‌ ഒരു ഗോളിന്‌ തോറ്റിരുന്നു. ഗോളില്ലാത്ത ആദ്യപകുതിക്കുശേഷമായിരുന്നു ബാഴ്‌സയുടെ കുതിപ്പ്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ ആൽബ ലീഡൊരുക്കി. പിന്നാലെ റഫീന്യയുടെ ക്രോസിൽ ഗാവി ബാഴ്‌സയുടെ നേട്ടം രണ്ടാക്കി. കളിയുടെ അവസാനഘട്ടത്തിൽ ആൽബയുടെ ക്രോസിൽ റഫീന്യയും ലക്ഷ്യംകണ്ടു. തോൽവിയോടെ തരംതാഴ്‌ത്തൽ മേഖലയുടെ വക്കിലെത്തി സെവിയ്യ. അതിനിടെ ക്യാപ്‌റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സ്‌ കളിയുടെ തുടക്കത്തിൽത്തന്നെ പരിക്കേറ്റ്‌ മടങ്ങിയത്‌ ബാഴ്‌സയ്‌ക്ക്‌ തിരിച്ചടിയായി. യൂറോപ ലീഗിൽ 16ന്‌ മാഞ്ചസ്‌റ്റർ യുണൈറ്റഡുമായുള്ള ആദ്യപാദ പ്രീക്വാർട്ടറിന്‌ ഒരുങ്ങുകയാണ്‌ ബാഴ്സ. Read on deshabhimani.com

Related News