നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ എംബാപ്പെയ്‌ക്ക്‌ ഇരട്ടഗോൾ; ഫ്രാൻസ്‌ നെതർലൻഡ്‌സിനെ തകർത്തു

Photo Credit: Équipe de France de Football/Facebook


സെന്റ്‌ ഡെന്നിസ്‌ > യൂറോ 2024 ലേക്കുള്ള ക്വാളിഫയർ മത്സരത്തിൽ നെതർലൻഡ്സിനെ നാല്‌ ഗോളുകൾക്ക്‌ തകർത്ത്‌ ഫ്രാൻസ്‌. ഫ്രഞ്ച് ദേശീയ ടീമിന്റെ നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇരട്ടഗോളുകൾ നേടി കിലിയൻ എംബാപ്പെ തകർപ്പൻ പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ ഫ്രാൻസ് 4-0 ന് ഡച്ച് പടയെ തകർത്തു. അന്റോയിൻ ഗ്രീസ്‌മാനും ദയോറ്റ് ഉപമെക്കാനോയുമാണ്‌ ഫ്രാൻസിന്‌ വേണ്ടി മറ്റ്‌ ഗോളുകൾ നേടിയത്‌. ക്വാളിഫയറിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ബെൽജിയം, ഓസ്‌ട്രി‌യ, സെർബിയ, ഗ്രീസ് ടീമുകൾ വിജയിച്ചു. ഓസ്ട്രിയ അസർബൈജാനെ 4-1ന് കീഴടക്കിയപ്പോൾ, സെർബിയ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിത്വാനിയയെ വീഴ്ത്തിയത്. ഗ്രീസ് 3-0 ന് ജിബ്രാൾട്ടറിനെ തകർത്തു. റൊമേലു ലുക്കാക്കുവിന്റെ ഹാട്രിക്കായിരുന്നു ബെൽജിയത്തിന് സ്വീഡനെതിരെ ഉജ്ജ്വല ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 35, 49, 82 മിനുറ്റുകളിലായിരുന്നു ബെൽജിയത്തിന്റെ ഗോളുകൾ.   Read on deshabhimani.com

Related News