ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : ലിവർപൂളിന്‌ 
തിരിച്ചടി ; ടോട്ടനവുമായി സമനില

സൺഹ്യൂങ്‌ image credit Premier League twitter


ലണ്ടൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന്റെ പ്രതീക്ഷകൾ മങ്ങുന്നു. ടോട്ടനം ഹോട്‌സ്‌പറിനോട്‌ 1–-1ന്‌ സമനില വഴങ്ങിയതാണ്‌ തിരിച്ചടിയായത്‌. 35 കളിയിൽ 83 പോയിന്റാണ്‌ ലിവർപൂളിന്‌. മൂന്നുമത്സരംമാത്രം ബാക്കി. മാഞ്ചസ്റ്റർ സിറ്റിക്കാകട്ടെ, 34 കളിയിൽ 83 പോയിന്റ്‌. നാലുകളി ബാക്കിയുണ്ട്‌. ഇതിൽ എല്ലാത്തിലും ജയിച്ചാൽ സിറ്റി കിരീടം നിലനിർത്തും. ലിവർപൂളിനാകട്ടെ, മൂന്നിലും ജയിച്ചാൽ മാത്രംപോരാ,  സിറ്റിക്ക്‌ തോൽവി വഴങ്ങുകയും വേണം. ആൻഫീൽഡിൽ രണ്ടാംപകുതിലായിരുന്നു ഗോളുകൾ. സൺഹ്യൂങ്‌ മിന്നിലൂടെ ടോട്ടനം ലിവർപൂളിനെ ഞെട്ടിച്ചുകൊണ്ട്‌ മുന്നിലെത്തി. എന്നാൽ, ഏറെ വൈകാതെ ലൂയിസ്‌ ഡയസിന്റെ മറുപടിയെത്തി. സ്വന്തംതട്ടകത്തിൽ ഒക്‌ടോബറിനുശേഷം ആദ്യമായാണ്‌ ലിവർപൂൾ ജയിക്കാതിരിക്കുന്നത്‌. ആസ്റ്റൺ വില്ല, സതാംപ്‌ടൺ, വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ ടീമുകളുമായാണ്‌  ശേഷിക്കുന്ന കളികൾ. ഈ സീസണിൽ നാലു കിരീടമാണ്‌ യുർഗൻ ക്ലോപ്പിന്റെയും കൂട്ടരുടെയും ലക്ഷ്യം. ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ നേടിക്കഴിഞ്ഞു. അടുത്തത്‌ പ്രീമിയർ ലീഗാണ്‌. ചാമ്പ്യൻസ്‌ ലീഗിലും എഫ്‌എ കപ്പിലും ഫൈനലിൽ കടന്നിട്ടുണ്ട്‌.   Read on deshabhimani.com

Related News