ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ സിറ്റി മുന്നേറുന്നു



ലണ്ടൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ സിറ്റി മുന്നേറുന്നു. ക്രിസ്റ്റൽ പാലസിനെ നാല്‌ ഗോളിന്‌ തകർത്ത്‌ പട്ടികയിൽ രണ്ടാമതെത്തി. 17 കളിയിൽ 35 പോയിന്റാണ്‌. ലിവർപൂളുമായി സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഒന്നാമത്‌ തുടർന്നു. 37 പോയിന്റാണ്‌. ലിവർപൂളാകട്ടെ (34) നാലാംസ്ഥാനത്തേക്ക്‌ വീണു. ലെസ്റ്റർ സിറ്റിയാണ്‌ (35) മൂന്നാമത്‌. സിറ്റി ഒഴികെ ബാക്കി ടീമുകളെല്ലാം 18 കളികൾ പൂർത്തിയാക്കി. നാളെ ആസ്റ്റൺ വില്ലയെ വീഴ്‌ത്തിയാൽ സിറ്റിക്ക്‌ ഒന്നാമതെത്താം. സിറ്റിക്കായി പ്രതിരോധക്കാരൻ ജോൺ സ്‌റ്റോൺസ്‌ ഇരട്ടഗോൾ നേടി. ഇകായ്‌ ഗുൺഡോവനും റഹീം സ്‌റ്റെർലിങ്ങും പട്ടിക തികച്ചു. ആൻഫീൽഡിലെ യുണൈറ്റഡ്‌–-ലിവർപൂൾ വമ്പൻപോര്‌ ഗോളില്ലാ കളിയായി. അവസരങ്ങൾ കിട്ടിയിട്ടും ഇരുടീമുകൾക്കും ലക്ഷ്യത്തിലെത്താനായില്ല. Read on deshabhimani.com

Related News